അമരാവതി : ജീവനൊടുക്കുന്നതിന്റെ സെല്‍ഫി വീഡിയോ ചിത്രീകരിച്ച് യുവാവ് ആത്മഹത്യചെയ്തു. ആന്ധ്രാപ്രദേശിലെ മച്ച്‍ലിപട്ടണത്താണ് ആത്മഹത്യ ചെയ്യുന്നതിന്‍റെ വീഡിയോ യുവാവ് ഫോണില്‍ ചിത്രീകരിച്ചത്. ഭാനു പ്രകാശ് എന്നയാളാണ് ജീവനൊടുക്കിയത്. യുവാവിന്‍റെ മരണ ശേഷം സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യുന്നതിന്‍റെ കാരണം വ്യക്തമാക്കുന്ന വീഡിയോ യുവാവ് മരിക്കുന്നതിന് മുമ്പ് ഷൂട്ട് ചെയ്തതാണ്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തിന്‍റെയും അയാളുടെ പിതാവിന്‍റെയും പക്കല്‍ നിന്ന് പണം വായ്പയായി വാങ്ങി. എന്നാല്‍ ഇതിന്‍റെ പലിശ അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതാമനമായി വര്‍ധിപ്പിച്ചു. എന്‍റെ ബൈക്കും അമ്മയുടെ എടിഎം കാര്‍ഡും അവര്‍ പിടിച്ചെടുക്കുകയും എന്നെ അപമാനിക്കുകയും ചെയ്തു.- യുവാവ് വീഡിയോയില്‍ പറയുന്നു.
Post Your Comments