കൊച്ചി : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജരേഖാവിവാദം , നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. വ്യാജരേഖാവിവാദം കത്തോലിയ്ക്കാ സഭ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമായാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ദിനാളിനെതിരായ വ്യാജരേഖാവിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കര്‍ദിനാളിനെതിരെ ആഭ്യന്തര അന്വേഷണം കൊണ്ടുവരാനാണ് രേഖ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ പ്രതി ആദിത്യന്‍ മൊഴി നല്‍കി.
പൊലീസ് അന്വേഷണം വരില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് അറസ്റ്റിലായ പ്രതി ആദിത്യന്‍ പറയുന്നു. ഉറപ്പ് നല്‍കിയതും രേഖ ഉണ്ടാക്കാന്‍ പറഞ്ഞതും കര്‍ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയായ വൈദികനാണ്. വിഷയം സഭയ്ക്കുള്ളില്‍ ഒതുക്കുമെന്ന് ഉറപ്പ് നല്‍കിയതും ഫാ. ടോണി കല്ലൂക്കാരന്‍ തന്നെ. രേഖകള്‍ കമ്പനിയില്‍ നിന്ന് കിട്ടിയെന്ന മൊഴിയും വ്യാജം. പേര് പറഞ്ഞ കമ്പനികളില്‍ ജോലി ചെയ്തിട്ടില്ലെന്നും ആദിത്യന്‍ പോലീസിനോട് വെളിപ്പെടുത്തി.
Post Your Comments