മസ്കറ്റ് : ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നും കാണാതായ ആറംഗ പ്രവാസി കുടുംബത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചുവെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫിന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. പ്രളയത്തില്‍ പെട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചുപോവുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാണാതായവര്‍ ഏഷ്യക്കാരണെന്ന് മാത്രമാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രി വരെ തെരച്ചില്‍ നടത്തി പിന്നീട് കാഴ്ച ദുഷ്കരമായതോടെ നിര്‍ത്തിവെച്ചു. ശേഷം ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങുകയായിരുന്നു. പൊലീസും സിവില്‍ ഡിഫന്‍സിനൊപ്പം കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു.
Post Your Comments