റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതോടെ സൗദി അറേബ്യയ്ക്ക് സാമ്പത്തികനേട്ടമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന മേഖലയിലും സര്‍ക്കാര്‍ തല ഫണ്ട് വിനിയോഗത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്പെയിന്‍ ആസ്ഥാനമായ ഫോക്കസ് എക്ണോമിക്സാണ് പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചത് സൗദിയുടെ സാമ്പത്തിക മേഖലക്ക് കരുത്തു പകര്‍ന്നു. ഒപ്പം എണ്ണയിതര മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും നിര്‍മ്മാണ മേഖലയിലെ പുതിയ പദ്ധതികളും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക് സ്ഥിരതയും വളര്‍ച്ചയും നേടികൊടുത്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറാന്‍ എണ്ണ കയറ്റുമതി അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് നിലച്ചതോടെ സൗദി അറേബ്യയാണ് കൂടുതല്‍ എണ്ണ അന്താരാഷ്ട്ര /oil-price-hike-all-around-world-saudi-improves-economyപണിയില്‍ എത്തിക്കുന്നത്. ഇതോടെ സൗദി അറേബ്യയുടെ എണ്ണയുത്പാദനം രണ്ട് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തുകയായിരുന്നു.
Post Your Comments