Latest NewsKerala

മദ്യപിച്ചെത്തി മക്കളെ മർദിച്ചു; അച്ഛൻ അറസ്റ്റിൽ

കു​ന്നം​കു​ളം: മദ്യപിച്ചെത്തി മക്കളെ മർദിച്ച അച്ഛന്‍ അറസ്റ്റില്‍ .ആ​നാ​യ്ക്ക​ല്‍ തോ​ന്നി​യാ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​റ​യി​ല്‍ ഷാ​ജി (45) യെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ശ്യാ​മ​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. മദ്യപിച്ച്‌ വീട്ടിലെത്തുന്ന ഷാജി ഉറങ്ങിക്കിടക്കുന്ന 17-ഉം 14-ഉം വയസ്സുള്ള ആണ്‍മക്കളെ മര്‍ദിക്കുന്നത് പതിവാണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച മ​ക്ക​ളെ മ​ര്‍​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഷാജിയുടെ പേരില്‍ ഭാ​ര്യ കു​ന്നം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷാജി ഭാ​ര്യ​യെ​യും മ​ക്ക​ളേ​യും മ​ര്‍​ദി​ക്കു​ക​യും വീ​ട്ടി​ല്‍ നി​ന്നും ഇ​വ​രെ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. ഇ​വ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും പ​രാ​തി ബോ​ധി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നും ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button