ന്യൂഡല്‍ഹി : രാജ്യം ആര് ഭരിക്കുമെന്നറിയാനായി അവസാനവട്ടക്കാരും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തി. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 59 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 13, പശ്ചിമബംഗാളില്‍ 9, പഞ്ചാബില്‍13, മധ്യപ്രദേശില്‍ 8, ജാര്‍ഖണ്ഡില്‍ 3, ഹിമാചലില്‍ 4, ചണ്ഡീഗഡില്‍1 എന്നിങ്ങനെയാണ് ഇന്നു തെരഞ്ഞെടുപ്പു നടക്കുന്നത്.
പത്തു കോടിയലധികം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും. 912 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് പശ്ചിമ ബംഗാള്‍. 2014ല്‍ ഈ 59 സീറ്റുകളില്‍ 40 സീറ്റിലും എന്‍ഡിഎയാണ് വിജയിച്ചത്. 32 സീറ്റില്‍ ബി ജെപി ജയിച്ചപ്പോള്‍ സഖ്യകക്ഷികള്‍ എട്ട് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് മൂന്ന് സീറ്റിലും ജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒമ്പത്, ആംആദ്മി പാര്‍ട്ടി നാല് സീ റ്റുകളിലും ജെഎംഎം രണ്ട് സീറ്റുകളിലും ജെഡി-യു ഒരു സീറ്റിലുമാണ് അന്നു വിജയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാരാണസിയില്‍ മത്സരിക്കുന്നത്. ബിഹാറിലെ പാറ്റ്ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്ര സാദും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിറ്റിംഗ് എംപി ശത്രുഘ്നന്‍സിന്‍ഹയും ഏറ്റുമുട്ടുന്നു. കേന്ദ്രമന്ത്രി രാംകൃപാല്‍ യാദവ്, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി എന്നിവരും ജനവിധി തേടുന്നുണ്ട്.
Post Your Comments