ന്യൂ ഡൽഹി : ലോക്സഭാ തിരഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ രാജ്യം ഉറ്റു നോക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതും. മോദി ഭരണം തുടരുന്നതുമായ നാല് സർവ്വേകളാണ് പുറത്തു വന്നത്.
ടൈംസ് നൗ പുറത്തു വിട്ട് സർവേയിൽ എൻഡിഎ 306 സീറ്റുകൾ നേടുമ്പോൾ യുപിഎ 132 സീറ്റുകളും മറ്റു കക്ഷികൾ 104 സീറ്റുകൾ നേടുമെന്നു ഫലം ചൂണ്ടിക്കാട്ടുന്നു. സീവോട്ടർ എക്സിറ്റ് പോൾ ഫലം നരേന്ദ്രമോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിക്കുന്നു. 287 സീറ്റുകളിലാണ് ബിജെപിക്ക് വിജയം പ്രവചിച്ചിക്കുന്നത്. ബിജെപിക്ക് അനുകൂലമായ സർവേ ഫലം തന്നെയാണ് ന്യൂസ് എക്സും പുറത്തു വിടുന്നത്. ബിജെപി സഖ്യം 298ഉം, യുപിഎ 118ഉം, എസ്പി-ബിഎസ്പി സഖ്യത്തിന് 25, മറ്റുള്ളവർക്ക് 101 സീറ്റുകളും പ്രവചിക്കുന്നു.
എൻഡിടിവിയുടെ എക്സിറ്റ് പോൾ സർവേയിൽ ബിജെപി 300 സീറ്റ് നേടുമെന്നു പ്രവചിക്കുന്നു. കോൺഗ്രസ് 127 സീറ്റും, മറ്റു കക്ഷികൾ 115 സീറ്റും നേടുമെന്നു പ്രവചനം. റിപ്പബ്ലിക്ക് ചാനൽ സർവേയും എൻഡിഎയ്ക്ക് അനുകൂലമാണ്. 287 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. യുപിഎ 126 സീറ്റിലൊതുങ്ങും. മറ്റു കക്ഷികൾ 87 സീറ്റും, ബിഎസ്പി എസ്പി സഖ്യം 33 സീറ്റുകൾ നേടുമെന്നും പ്രവചനം.
രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഇതിൽ 272 സീറ്റിൽ വിജയിക്കുന്ന പാർട്ടിക്കോ, മുന്നണിക്കോ ഭരണം സ്വന്തമാക്കാൻ സാധിക്കും. കേരളത്തിൽ 20 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ അവസാന ഘട്ടമാണ് ഇന്ന് നടന്നത്. ഏപ്രിൽ 11നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ്. തുടർന്ന് ഏപ്രിൽ 18 നും ഏപ്രിൽ 23 നും ഏപ്രിൽ 29 നും, മെയ് ആറിനും മെയ് 12 നും അഞ്ചും ആറും ഘട്ട വോട്ടെടുപ്പുകൾ നടന്നു.
ഒന്നാം ഘട്ട വോട്ടെടുപ്പിലായിരുന്നു ഏറ്റവുമധികമാളുകൾ വോട്ട് രേഖപ്പെടുത്തിയത് ഒന്നാം ഘട്ടത്തിൽ 69.33 ശതമാനം പേരും രണ്ട്, മൂന്ന് ഘട്ടങ്ങളിൽ 66 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ആറാം ഘട്ടത്തിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത് . 41.66 ശതമാനം പേരാണ് ആറാം ഘട്ടത്തിൽ വോട്ട് ചെയ്തത്.
Post Your Comments