Latest NewsFootballSports

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; കിരീടമണിഞ്ഞ് ഇന്ത്യന്‍ നേവി

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫു്ടബോളില്‍ ഇന്ത്യന്‍ നേവി കിരീടമണിഞ്ഞു. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരളയെ സഡണ്‍ ഡത്തില്‍ കീഴടക്കിയാണ് നേവി കിരീടം സ്വന്തമാക്കിയത്. നേവിയുടെ ആദ്യ കെപിഎല്‍ കിരീടമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി സമനിലയായതിനാലാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ ആദ്യം നേവി ഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ ഗോകുലത്തിനും ഒരു പെനാല്‍ട്ടി കിട്ടിയതോടെ കളി സമനിലയിലാവുകയായിരുന്നു. പിന്നീട് വിജയിയെ കണ്ടെത്താന്‍ സഡണ്‍ഡത്ത് വരെ നീണ്ടു. ഗോകുലത്തിന്റെ മൂന്ന് താരങ്ങളുടെ കിക്ക് പാഴായി.

ഇതോടെ ആറേ എഴിന് നേവിക്ക് ചാമ്പ്യമ്പിപ്പ്. മികച്ച കളിക്കാരനായി ഗോകുലത്തിന്റെ ക്രിസ്റ്റ്ന്‍ സഭയെ തെരെഞ്ഞടുത്തു. മികച്ച ഗോള്‍കീപ്പര്‍ നേവിയുടെ വിഷ്ണുവാണ്. ഒട്ടേറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളുടെ അഭാവം ടൂര്‍ണ്ണമെന്റിന്റെ ശോഭ കെടുത്തി.

കഴിഞ്ഞ വര്‍ഷം ഗോകുലം കേരള എഫ്‌സിയായിരുന്നു ചാമ്പ്യന്മാര്‍. റണ്ണേഴ്‌സ് അപ്പായ ക്വാര്‍ട്ടസ് എഫ്‌സി പോലും ഇത്തവണ ടൂര്‍ണ്ണമെന്റിന് എത്തിയിരുന്നില്ല. പുതിയ ചില ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഒടുവില്‍ ടൂര്‍ണ്ണമെന്റ് നടത്തിയത്. കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ അഞ്ചാം പതിപ്പാണിത്. അടുത്ത സീസണില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മികച്ച ടൂര്‍ണ്ണമെന്റ് നടത്താനാവുമെന്ന പ്രതീക്ഷയിലാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button