കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ മുരിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാൻ ആലുവ പോലീസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ അറസ്റ്റ് ചെയ്തിരുന്നില്ല.
കേസിൽ ഫാദർ കല്ലൂക്കാരനുള്ള പങ്കിനെ കുറിച്ച് ആദിത്യൻ പോലീസിനോട് വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടുന്നതിന് വേണ്ടിയാണ് രാത്രി എത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
അതേസമയം എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തു. കർദ്ദിനാളിനെതിരെ വ്യജരേഖ നിർമിച്ചത് ആദിത്യനാണെന്ന് പോലീസിന് വ്യക്തമായി. വ്യജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിൽവെച്ച്. വ്യാജരേഖ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തു. രേഖ തയ്യാറാക്കിയത് ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമെന്ന് ആദിത്യൻ പോലീസിന് മൊഴിനൽകി.
Post Your Comments