Latest NewsKuwait

നാലായിരത്തിലേറെ പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകൾ തിരിച്ചയതായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി

കുവൈറ്റ്: അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ 4000 എണ്ണം തിരിച്ചയച്ചതായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി. 34,000 ല്‍ പരം സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരത്തിനായി പരിഗണനയ്ക്ക് വന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ അംഗീകാരം നൽകുകയുള്ളൂ. നിരസിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിനും കോഴ്സിനും അംഗീകാരം ആവശ്യമാണ്. അല്ലാത്തവരെ എഞ്ചിനീയര്‍മാരായി കണക്കാക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button