കാസർകോട് : കാസര്‍കോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി. എൻഡിഎഫാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കള്ളവോട്ട് നടന്നതിന്റെ പേരിൽ റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നന്പര് 19ല്‍ ക്യൂവില്നിന്നവരോട് രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചോദിച്ചെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് റിട്ടേണിംഗ് ഓഫീസര്‍ക്കാണ് പരാതി നൽകിയിരിക്കുന്നത്. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരേ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.
കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാലും ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.കല്യാശേരിയിലെ ബൂത്ത് നമ്ബര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്ബര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്ബര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്ബ് ബൂത്ത് നമ്ബര്‍ 166, പാമ്ബുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോഗമിക്കുന്നത്. കണ്ണൂരിൽ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments