കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) മെയ് 21 ന് രാവിലെ 9.00 മണി മുതല്‍ തിരുവനന്തപുരം കോ-ബാങ്ക് ടവറിലുളള ആഡിറ്റേറിയത്തില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തുന്നു.
സഹകരണ വകുപ്പ് മന്ത്രിയും കേപ്പിന്റെ വൈസ് ചെയര്‍മാനുമായ ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കാലത്തെ എഞ്ചിനീയറിംഗ് പഠന സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പതമാക്കി കുസാറ്റിലെ പ്ലെയിസ്‌മെന്റ് മുന്‍ ഡയറക്ടറര്‍ ഡോ: എം.ഭാസിയും ‘സിവില്‍ സര്‍വ്വീസ് പരീക്ഷയും കേരളത്തിന്റെ സാധ്യതകളും’ എന്ന വിഷയത്തെ ആസ്പതമാക്കി പ്രമുഖ സിവില്‍ സര്‍വ്വീസ് പരിശീലകന്‍ ശ്രീ സംഗീതും ക്ലാസുകള്‍ കൈകാര്യം ചെയ്യും.
പ്ലസ് ടുവിന് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും www.capekerala.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് രക്ഷാകര്‍ത്താക്കളോടൊപ്പം പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് 9207046450 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Post Your Comments