KeralaLatest NewsNews

ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല: കാരണം വ്യക്തമാക്കി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ കോൺഗ്രസിനെ സെമിനാറിൽ ക്ഷണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു: മൂ​ന്ന് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര​ പരിക്ക്

ഏക സിവിൽ കോഡിനെതിരായി സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറിൽ വർഗീയ വാദികളൊഴിച്ച് ആർക്കും പങ്കെടുക്കാം. ആർഎസ്എസ് – ബിജെപി അജണ്ടയ്ക്ക് എതിരാണ് സിപിഎം സെമിനാർ. ദേശീയ പ്രാധാന്യമുള്ള സെമിനാറിൽ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പങ്കെടുക്കും. ഏക സിവിൽ കോഡ് കേന്ദ്ര സർക്കാരിന്റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറിൽ ഒതുങ്ങില്ല. ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Read Also: ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങൾ മാത്രം: പ്രതികരണവുമായി ടി ജെ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button