KeralaLatest NewsNews

മുസ്ലിം ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല: സെമിനാറിലേക്കാണ് ക്ഷണം നൽകിയതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ലെന്നും സെമിനാറിലേക്കാണെന്നും സിപിഎം നേതാവ് തോമസ് ഐസക്ക്. ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിന് എതിരായിട്ടുള്ള സെമിനാറിൽ പങ്കെടുക്കാനാണ് ലീഗിനെ ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് സ്വതന്ത്ര പാർട്ടിയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ അവർക്ക് തീരുമാനമെടുക്കാം. ലീഗിന്റെ നിലപാടിനെ ആസ്പദമാക്കിയല്ല സിപിഎം രാഷ്ട്രീയ നയം തീരുമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഈ മരണക്കളി രാഹുൽഗാന്ധി അംഗീകരിക്കുമോ: ബംഗാൾ തിരഞ്ഞെടുപ്പിലെ ആക്രമണത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി

വർഗീയ ധ്രുവീകരണം വഴി സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ബിജെപി ഏക സിവിൽ കോഡുമായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുകൊണ്ട് സഹകരിക്കാൻ പറ്റുന്നവരോട് സഹകരിക്കുക തന്നെ ചെയ്യും. ബിജെപിയുടെ വർഗീയതക്കും ന്യൂനപക്ഷവിരുദ്ധ നിലപാടിനുമെതിരെ യോജിക്കാൻ പറ്റാവുന്നവരോടെല്ലാം യോജിച്ച് പ്രവർത്തിക്കണമെന്നും പ്രചാരണം നടത്തണം എന്നുമുള്ളതാണ് സിപിഎമ്മിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം അറിയിച്ചു.

2021ലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാംവട്ടം ഭരണം നഷ്ടപ്പെട്ടതോട് കൂടി കോൺഗ്രസിന് സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നിഷേധാത്മകമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു കൊണ്ട്, കേരളത്തിൽ ഇടതുപക്ഷത്തെ എല്ലാത്തിലും എതിർത്തുകൊണ്ട് തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാൻ പറ്റും എന്നത് കോൺഗ്രസിന്റെ തെറ്റായ ധാരണയാണ്. കോൺഗ്രസിന് ദേശീയ തലത്തിൽ ഏക സിവിൽ കോഡിനെ കുറിച്ച് നിലപാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Read Also: രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ സിനിമാ അഭിനയം, തട്ടിപ്പു കേസിൽ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സ്വര്‍ണലത പിടിയിലാകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button