നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തമിഴ്നാട് സ്വദേശി അരുണ്‍കുമാര്‍(24) നെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. തേവാരം മുതല്‍ സ്ട്രീറ്റില്‍ ഗണപതി എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ബാലഗ്രാമില്‍ ഇയാളുടെ താമസസ്ഥലത്ത്നിന്നും 500 ന്റെ 15 കള്ളനോട്ടുകള്‍ പിടിചെടുത്തു. ഇയാളുടെ കൂട്ടാളി ഗൂഡല്ലൂര്‍ രാജീവ് ഗാന്ധി നഗര്‍ ഭാസ്കരന്(45) ഓടി രക്ഷപെട്ടു.
ഇവര്‍ നല്കിയ 500 രൂപയുടെ നോട്ടില്‍ സംശയം തോന്നിയ ബാലഗ്രാമിലെ ഓട്ടോഡ്രൈവര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്ബിലിന്റ നേതൃത്വത്തിലുള്ള പൊലീസ് ഇവരുടെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുകയാണുണ്ടായത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കട്ടപ്പന ഡിവൈഎസ്പി പിപി ഷംസ്, നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്ബില്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
Post Your Comments