ഹിമാചൽ പ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിങ് നടത്തുന്നതിടെ 24കാരൻ അപകടത്തിൽ പെട്ട് മരണമടഞ്ഞു. സോളങ് വാലിയിലാണ് സംഭവം. പഞ്ചാബിലെ മൊഹാലി സ്വദേശിയായ അമൻദീപ് സിംഗ് സൊദവി ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പൈലറ്റിന് പാരഗ്ലൈഡറിൻറെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമൻദീപിന്റെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈ മാറും. പാരാഗ്ലൈഡിങ്ങിനു പ്രസിദ്ധമായ മണാലിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഇങ്ങോട്ടുള്ള ടൂറിസ്റ്റുകളുടെ വരവിനെ തടസ്സപ്പെടുത്തുന്നതാണ്.
Post Your Comments