വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരി പുതിയസ്റ്റാന്‍റ് പരിസരത്ത് വെച്ചാണ് സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയും മുൻ സിപിഎം പ്രവർത്തകനുമാണ് നസീര്‍. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്ന് നസീറിന്‍റെ മൊഴി.
തലശ്ശേരി നഗരസഭയിലെ മുന്‍ സി.പി.എം കൌണ്‍സിലറാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറി പി.ജയരാജനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കെ.മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
Post Your Comments