തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ അധ്യാപക, അനധ്യാപക വിഭാഗങ്ങളിലായി 1300 തസ്തികകള്‍ അനുവദിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. ഇതില്‍ പകുതി ഈ വര്‍ഷവും ബാക്കി അടുത്ത വര്‍ഷവും അനുവദിക്കാമെന്നു ധനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി അംഗീകാരത്തോടെ സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തിലെത്തുന്നതു പ്രതിരോധിക്കാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തണമെന്നു മന്ത്രി നിര്‍ദേശിച്ചു.
അടുത്ത അധ്യയനവര്‍ഷം മുതല്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ തുടങ്ങും. സര്‍വകലാശാലാ ചട്ടങ്ങള്‍ (സ്റ്റാറ്റിയൂട്ട്) ഭേദഗതി ചെയ്തു സ്വാശ്രയ കോളജുകളെ സര്‍വകലാശാലകളുമായി ബന്ധിപ്പിക്കും.ലിംഗസമത്വം, സാമൂഹികനീതി ഉള്‍പ്പെടെ ഘടകങ്ങള്‍ കൂടി പരിഗണിച്ചാകും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ നിലവില്‍ വരുന്ന സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്റര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ് നിശ്ചയിക്കുകയെന്നും ജലീല്‍ പറഞ്ഞു.
Post Your Comments