ഡൽഹി: എയ്ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.
സംസ്ഥാനത്തെ എയിഡഡ് കോളേജുകളിൽ ഇനി മുതൽ സ്വാശ്രയ കോഴ്സുകൾ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാമെന്നും പുതിയ കോഴ്സുകൾ അനുവദിക്കരുതെന്നും സർക്കാർ പറഞ്ഞു.
Post Your Comments