ചണ്ഡിഗഡ്: പോളിടെക്നിക്ക് അധ്യാപക തസ്തികയിലേക്കുള്ള നിയമത്തിന് ടോസ് ചെയ്ത പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. പാട്യാല സര്‍ക്കാര്‍ പോളിടെക്നിക്കിലെ അധ്യാപക ഒഴിവിലേക്ക് നാഭയില്നിന്നും പാട്യാലയില്നിന്നുമുള്ള രണ്ട് ഉദ്യോഗാര്‍ഥികളാണ് എത്തിയത്. ഒരേ തസ്തികയിലേക്ക് രണ്ട് ഉദ്യോഗാര്‍ഥികള്‍ എത്തിയപ്പോഴായിരുന്നു വിദ്യാഭ്യാസ മന്ത്രി ചരംജിത് സിംഗ് ചാന്നി ടോസിംഗിലൂടെ പ്രശ്നം പരിഹരിച്ചത്. ഇവരില്‍ ആരെയാണ് നിയമിക്കേണ്ടതെന്ന തീരുമാനമാണ് ടോസിംഗിലൂടെ തീരുമാനിച്ചത്.
മന്ത്രിയുടെ ടോസിംഗ് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമാകുകയും ചെയ്തു. ഒരു ഒഴിവിലേക്ക് രണ്ടു പേരാണ് അവകാശവാദം ഉന്നയിച്ചത്. ഉദ്യോഗാര്‍ഥികളുടെ സമ്മതത്തോടെയാണ് മന്ത്രി നാണയം കറക്കി തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. തനിക്കാണ് കൂടുതല്‍ സ്കോര്‍ ലഭിച്ചതെന്ന് ആദ്യത്തെയാളും തനിക്കാണ് കൂടുതല്‍ അനുഭവ പരിചയമെന്നും രണ്ടാമനും അവകാശപ്പെട്ടു. ഇതോടെ മന്ത്രി ഇരുവരുടേയും സമ്മതത്തോടെ നാണയം കറക്കി പ്രശ്നം പരിഹരിക്കുകയായിരുന്നു- വിദ്യാഭ്യാസ വകുപ്പ് പ്രതികരിക്കുന്നു.
Post Your Comments