Latest NewsIndia

ബി.ജെ.പിയ്ക്കാരെ അസഭ്യം പറയാനും ചെരുപ്പിനടിക്കാനും നേതാവിന്റെ ആഹ്വാനം

ലക്നൗ•വിവാദ പ്രസ്താവനയുമായി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവ് ഓം പ്രകാശ്‌ രാജ്ഭര്‍. ബി.ജെ.പിയ്ക്കാരെ അസഭ്യം പറയാനും ചെരുപ്പിനടിക്കാനുമാണ് എസ്.ബി.എസ്.പി നേതാവിന്റെ ആഹ്വാനം. ഉത്തര്‍പ്രദേശിലെ രത്തന്‍പൂര്‍ ബസാറില്‍ പൊതു റാലിയില്‍ സംസാരിക്കവേയാണ് രാജ്ഭറിന്റെ വിവാദ പ്രസ്താവന.

രസകരമായ കാര്യം, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നയിക്കുന്ന സര്‍ക്കാരിലെ ഒരു സഖ്യകക്ഷിയാണ് രാജ്ഭറിന്റെ പാര്‍ട്ടി. പക്ഷേ, ബി.ജെ.പിയ്ക്കെതിരെ കടുത്ത വിമര്‍ശനം നടത്തുന്നതില്‍ ശ്രദ്ധേയനാണ് ഈ എസ്.ബി.എസ്.പി നേതാവ്.

‘ഞാന്‍ ഏപ്രില്‍ 13 ന് മന്ത്രിസ്ഥാനം രാജിവച്ചു. രാജി സ്വീകരിക്കുയോ തള്ളുകയോ ചെയ്യുന്നത് ബി.ജെ.പിയുടെ കാര്യമാണ്’ -യു.പി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായ രാജ്ഭര്‍ പറഞ്ഞു. സര്‍ക്കാരിനൊപ്പം തനിക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്നുവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പേരും പാര്‍ട്ടി പതാകയും ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും രാജ്ഭാര്‍ ആരോപിച്ചു. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കിടെയും തന്റെ പാര്‍ട്ടി പതാക ഉപയോഗിച്ചെന്ന് രാജ്ഭര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button