Latest NewsKerala

സിപിഎമ്മിന്റെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ചെന്നിത്തല

കള്ളവോട്ട് തടയണമെങ്കില്‍ മുഖം മറച്ച് ധരിചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇരുന്നാല്‍ മതിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു

ആലപ്പുഴ: വോട്ട് ചെയ്യാനെത്തുമ്പോള്‍ മുഖം മറയ്ക്കകുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ വച്ച് കയ്യേറ്റം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തിയ സി.പി.എമ്മിന്റെ നടപടി പരാജയം മുന്നില്‍ കണ്ടാണെന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെശക്തമായി അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളവോട്ട് തടയണമെങ്കില്‍ മുഖം മറച്ച് ധരിചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇരുന്നാല്‍ മതിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു. മൂന്ന് ബൂത്തുകളില്‍ പെട്ടന്നുള്ള റിപോളിംഗ് പ്രഖ്യാപനം ശരിയായ നടപടിയല്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു. എങ്ങനെയാണ് ക്യൂവില്‍ മുഖം മറച്ചു നില്‍ക്കുന്നവരെ തിരിച്ചറിയാന്‍ കഴിയുക ?

ക്യാമറയുടെ മുന്നിലും മുഖം മറച്ച് എത്തിയാല്‍ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ച് അറിയുമെന്നും ജയരാജന്‍ ചോദിച്ചു. പിലാത്തറയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. കള്ളവോട്ട് നടന്ന കാരണത്താല്‍ റിപോളിംഗ് നടക്കുന്ന സ്ഥലമാണ് പിലാത്തറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button