Latest NewsIndia

കൊടും ചൂടിൽ 50 ദിവസം, ഒന്നര ലക്ഷം കിലോമീറ്റർ ; പ്രധാനമന്ത്രി പങ്കെടുത്തത് 142 റാലികൾ

50 ദിവസം കൊണ്ട് മോദി സഞ്ചരിച്ചത് ഒന്നര ലക്ഷം കിലോമീറ്റർ . പങ്കെടുത്തത് 142 പൊതുറാലികളിൽ . നാലു റോഡ് ഷോകൾ .

ന്യൂഡൽഹി ; മെയ് 8 – മദ്ധ്യപ്രദേശിലെ ഇറ്റാർസിയിൽ 46 ഡിഗ്രിയായിരുന്നു താപനില , എന്നാൽ അതൊന്നും വക വയ്ക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ ,തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി എത്തിയത് . അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി 50 ദിവസം കൊണ്ട് മോദി സഞ്ചരിച്ചത് ഒന്നര ലക്ഷം കിലോമീറ്റർ . പങ്കെടുത്തത് 142 പൊതുറാലികളിൽ . നാലു റോഡ് ഷോകൾ .കഴിഞ്ഞ ദിവസം പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് ഇക്കാര്യം പറഞ്ഞത് .

ഫെബ്രുവരി മുതൽ മെയ് വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള ജനങ്ങളെ മോദി അഭിസംബോധന ചെയ്തതായി അമിത് ഷാ പറഞ്ഞു .മാർച്ച് 28 ന് മീററ്റിൽ നിന്നും പ്രചാരണം ആരംഭിച്ചു . അഭിസംബോധന ചെയ്തത് ഒന്നരക്കോടിയോളം ജനങ്ങളെ .കൊൽക്കത്തയിൽ ഏപ്രിൽ മൂന്നിന് മോദി നടത്തിയ റാലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് . അഞ്ചു ലക്ഷം പേർ .തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏറ്റവും തിരക്കേറിയ ദിവസമായ ഏപ്രിൽ 19 ന് മോദി സഞ്ചരിച്ചത് നാലായിരത്തോളം കിലോമീറ്ററാണ് .

അന്ന് മോദി പറന്നത് ഗുജറാത്തിലെ അമേലിയിൽ നിന്നും കർണാടകയിലെ ചിക്കോടിയിലേയ്ക്കും,കേരളത്തിലേക്കുമാണ് . ഒരു ദിവസം പോലും വിശ്രമം ഇല്ലാതെയാണ് പ്രധാനമന്ത്രി ജനങ്ങളുടെ ഇടയിൽ പ്രചാരണം നടത്തിയത്.

shortlink

Post Your Comments


Back to top button