അയോധ്യ: അയോധ്യയിലെ തര്‍ക്കഭൂമിക്കു സമീപം റാലി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. മേയ് ഒന്നിന് അയോധ്യയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മായാബസാറിലാണ് മോദിയുടെ റാലി. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനു മുന്‍പായി ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിയും മോദിയും ഒന്നും ചെയ്തില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാകും മോദിയുടെ റാലിയെന്നാണു സൂചന.
ഫൈസാബാദ് ലോക്സഭാ സീറ്റിലാണ് മായാബസാര്‍. ഇവിടെ മേയ് ആറിനാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ട് സാധ്യമായ എല്ലാ വഴിയും തേടുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയശേഷം ആദ്യമായാണ് മോദി ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പും മോദി ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്തിരുന്നു. അന്ന് ശ്രീരാമന്റെ പേര് മോദി നിരവധി തവണ പഞ്ഞെങ്കിലും രാമക്ഷേത്രത്തിന്റെ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാൽ പരാമര്‍ശിച്ചില്ല.
Post Your Comments