പിലാത്തറ: കാസർകോട് പിലാത്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിനിടെ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഡി വൈ എഫ് ഐ നേതാക്കളായ രവീന്ദ്രൻ, സജേഷ്, ശിവശങ്കരൻ എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ രാജ്മോഹൻ ഉണ്ണിത്താനും പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ റീപോളിംഗ് പ്രഖ്യാപിച്ച പിലാത്തറയിലെ ബൂത്തിന് സമീപം പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ഏഷ്യാനെറ്റ് സംഘത്തിന് മർദ്ദനമേറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ വാഹനം സിപിഎം തടഞ്ഞതായി പരാതിയുയർന്നിരുന്നു. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കള്ളവോട്ട് നടന്നതിനെത്തുടർന്നാണ് പിലാത്തറ അടക്കം ഏഴ് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിച്ചത്.ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്.
Post Your Comments