ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തുടനീളം 1.5 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്തെന്നും 142 യോഗങ്ങളിൽ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വേനൽക്കാലത്തു 46 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്ന സമയത്തതാണ് മോഡി ഇത്രയധികം ദൂരം സഞ്ചരിച്ച് ബിജെപിയുടെ തെരെഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകിയതെന്നും ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രധാനമന്ത്രി എത്തി.
ഒന്നര കോടി ജനങ്ങളെ റാലികളിലും പൊതുയോഗങ്ങളിലുമായി അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സർവതലസ്പർശിയായ പ്രചാരണ പരിപാടികളാണ് തങ്ങൾ നടത്തിയതെന്നും അമിത് ഷാ അറിയിച്ചു. മോദിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. നേരത്തെ 312 ലോക്സഭാ മണ്ഡലങ്ങളിലായി 161 റാലികളിലും 18 റോഡ് ഷോകളിലും തൻ പങ്കെടുത്തിരുന്നെനും പങ്കെടുത്തെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.
Post Your Comments