Latest NewsElection NewsKerala

സ്ഥാനാർത്ഥിയെ ആക്രമിച്ച സംഭവം ; സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുല്ലപ്പള്ളി

കാസർകോട്: യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചരണം തടസ്സപ്പെടുത്തിയ സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി തല ചർച്ച നടത്തി നടപടികളിലേക്ക് കടക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേസമയം സിപിഎം പ്രവർത്തകർ മാധ്യമ സംഘത്തെ ആക്രമിച്ച സംഭവം സാസ്കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയാണയുടെ പാതയിലാണ് പാർട്ടി പ്രവർത്തകരെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചാരണം തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകരായ മുജീബ് റഹ്മാനെയും സുനില്‍ കുമാറിനെയും സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button