തിരുവനന്തപുരം: കള്ളവോട്ടിനായി പര്‍ദ്ദ് ധരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ട് ചെയ്യാനായി പര്‍ദ്ദ ധരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബൂത്ത് ഏജന്റെ ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.
പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മുഖം മറിച്ചാണ് വരുന്നതെങ്കില്‍ ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ വോട്ടര്‍ക്ക് ബാധ്യയുണ്ട്. കള്ളവോട്ട് തടയണമെങ്കില്‍ വോട്ട് ചെയ്യാന്‍ എത്തു്ന്നത് ആരാണെന്ന് ഉദ്യാഗസ്ഥര്‍ക്കു മനസ്സിലാകണം എന്നും കോടിയേരി പറഞ്ഞു. ഇതിനെ കുറിച്ചായിരിക്കും ജയരാജന്‍ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.
അതേസമയം കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.റീ പോളിഗ് ഇടത് മുന്നണിക്ക് തുണയാകും. ആരുടെയെങ്കിലും സമ്മര്‍ദ്ദഫലമായാണോ ധര്‍മ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിയതെന്ന് തനിക്ക് അറിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
Post Your Comments