തിരുവനന്തപുരം: റീ പോളിംഗ് പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ പഴിച്ചാരി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് തെര.കമ്മീഷന് റീപോളിംഗ് പ്രഖ്യാപിച്ചതെന്ന് കോടിയേരി കുറ്റപ്പെടുത്തി. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മീഷന്റെ നടപടിയെന്നും കോടിയേരി പറഞ്ഞു.
വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മീഷന് തയ്യാറാകുന്നില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിംഗിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കള്ളവോട്ടിനായി പര്‍ദ്ദ ധരിക്കാനാവില്ലെന്ന് കോടിയേരി പറഞ്ഞു. . വോട്ട് ചെയ്യാനായി പര്‍ദ്ദ ധരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബൂത്ത് ഏജന്റെ ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.
പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മുഖം മറിച്ചാണ് വരുന്നതെങ്കില്‍ ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ വോട്ടര്‍ക്ക് ബാധ്യയുണ്ട്. കള്ളവോട്ട് തടയണമെങ്കില്‍ വോട്ട് ചെയ്യാന്‍ എത്തു്ന്നത് ആരാണെന്ന് ഉദ്യാഗസ്ഥര്‍ക്കു മനസ്സിലാകണം എന്നും കോടിയേരി പറഞ്ഞു. ഇതിനെ കുറിച്ചായിരിക്കും ജയരാജന്‍ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.
Post Your Comments