തിരുവനന്തപുരം•നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി. പുതിയ പാർട്ടികൾ ചിലത് എൻ. ഡി. എയിൽ ചേരും. പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസ് മൂന്നക്കം തികയ്ക്കില്ല. ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. കേരളത്തിൽ നിന്നും ബി. ജെ. പിക്ക് എം.പിമാരുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments