കുവൈത്ത് : കുവൈത്തില്‍ വെട്ടുകിളി ശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കാം. കാര്‍ഷിക മല്‍സ്യ വിഭവ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക മത്സ്യവിഭവ അതോറിറ്റിയും ഫാര്‍മേഴ്സ് യൂനിയനും ചേര്‍ന്നാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 16 പരാതികളാണ് ഇതുവരെ ലഭിച്ചത്. കൂടുതല്‍ പേര് സമീപിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.
നഷ്ട പരിഹാര അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായി അതോറിറ്റി വ്യക്തമാക്കി. കൃഷിനാശം സംഭവിച്ച കര്‍ഷരുമായി കാര്‍ഷിക അതോറിറ്റി ആശയവിനിമയം നടത്തുന്നുമുണ്ട്. വിളകള്‍ക്ക് സംരക്ഷണ കവചമൊരുക്കി പരമാവധി നാശം കുറക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട് .
വഫ്രയിലെ വെട്ടുകിളി ശല്യം രൂക്ഷമായ ഫാമുകളില്‍ കാര്‍ഷിക അതോറിറ്റിയുടെ നേതൃത്വത്തില്‍ രാസമരുന്ന് തളിക്കുന്നതായി കര്‍ഷക യൂനിയന്‍ മേധാവി അബ്ദുല്ല അല്‍ ദമക് പറഞ്ഞു. കാര്‍ഷിക അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, അഗ്നിശമന സേന, നാഷനല്‍ ഗാര്‍ഡ്, പരിസ്ഥിതി അതോറിറ്റി എന്നിവയിലെ 230 ജീവനക്കാരെ 12 സംഘങ്ങളാക്കി തിരിച്ചാണ് മരുന്നുതളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍ വഫ്രയിലെ ഫാമുകളില്‍ മാത്രമാണ് വെട്ടുകിളി ആക്രമണമുള്ളത്. സമീപപ്രദേശമായ സുലൈബിയയിലെ ഫാമുകളിലേക്ക് കൂടി ബാധിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രതയിലാണ്.
Post Your Comments