ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അംഗം അശോക് ലവാസയുടെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുഥ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ലവാസയുടേത് ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നുവെന്ന് സുനില്‍ അറോറ പറഞ്ഞു. ഒരു വിഷയത്തില്‍ ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരെയായിരുന്നു ലവാസയുടെ വിരുദ്ധാഭിപ്രായം. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അശോക് ലവാസ പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് കാണിച്ചത്.
ഒന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്നും, പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന മോദിയുടെ പരാമര്‍ശത്തിലും ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.
Post Your Comments