കൊൽക്കത്ത : ബിഎസ്എഫ് നെ രാഷ്ട്രീയ പോരിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സുനിൽ അറോറ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ശക്തമായ സേനയാണ് ബിഎസ്എഫ് എന്നും അവരെ രാഷ്ട്രീയ പോരിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സുനിൽ അറോറ പറഞ്ഞു. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിലകുറഞ്ഞ ആരോപണവുമായി തൃണമൂൽ രംഗത്തെത്തിയത്.
രാജ്യത്തിന്റെ ശക്തമായ സേനയാണ് ബിഎസ്എഫ്. ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്നും സുനിൽ അറോറ പറഞ്ഞു. ഇപ്രകാരം ഒരു സേനയെ അവഹേളിക്കുന്നത് ശരിയല്ല. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തൃണമൂൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറോറ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബിഎസ്എഫ് അതിർത്തിയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിക്കുന്നുവെന്ന് തൃണമൂൽ ആരോപിച്ചത്. ഇതിനെതിരെ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Post Your Comments