തിരുവനന്തപുരം: കൂറുമാറിയവര്‍ക്കെതിരെ കേസ് , തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന കേസിലെ പ്രതി അരുൺ ആനന്ദ് പ്രതിയായ മറ്റൊരു കൊലക്കേസിൽ കൂറുമായ സാക്ഷികൾക്കെതിരെ കേസെടുത്തു. വിചാരണക്കിടെ മൊഴി മാറ്റിയ രണ്ട് സാക്ഷികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സംഭവത്തിൽ സാക്ഷികളായിരുന്ന അശോക് കുമാർ, രത്ന കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സാക്ഷികൾ കൂറുമാറിയതിനാൽ കൊലപാതക കേസിൽ അരുൺ ആനന്ദ് ഉൾപ്പെടെ ഏഴ് പ്രതികളെ വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസില്‍ അരുൺ ആനന്ദ് ആറാം പ്രതിയാണ്. മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു എന്നതാണ് കേസ്.
വർഷങ്ങൾക്ക് മുൻപ് 2008 – ലാണ് അരുൺ ആനന്ദിനെതിരെ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ വിജയരാഘവനുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ ഇയാളുടെ തലയ്ക്ക് മുന്നിലിരുന്ന ബിയർ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments