തിരുവനന്തപുരം•നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനും നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫിലിപ്പ്.
ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗന്ധയെ അംഗീകരിക്കാൻ തയ്യാറാവില്ലെന്ന് അദ്ദേഹം പറയുന്നു.
പത്തു വർഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിംഗിനെ എതിർക്കുന്നവർ ഉണ്ടാകും. മമത ബാനർജി , മായാവതി, ശരത് പവാർ, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്രദബാബു നായിഡു, ചന്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്റണി സ്വീകാര്യനായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/CherianPhilipK/posts/1180189822155773
Post Your Comments