കണ്ണൂര്‍: സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ്. ഈ ബൂത്തുകളിലും കള്ളവോട്ട് സ്ഥിരീകരിച്ചിരുന്നു. മറ്റെന്നാളാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. ഇതോടെ സംസ്ഥാനത്ത് ആകെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടക്കും .
വോട്ടിംഗില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കല്യാശ്ശേരി,പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ കമ്മീഷന്‍ രണ്ടു ദിവസം മുമ്പ് തീരുമാനം എടുത്തിരുന്നു. കല്യാശ്ശേരിയിലെ 19,69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48ാംമത് ബൂത്തിലുമാണ് നേരത്തേ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
അതേസമയം വോട്ടിംഗ് ശതമാനം 90 ശതമാനത്തില്‍ അധികമായ എല്ലാ ഇടങ്ങളിലും റീപോളിംഗ് വേണമെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments