കള്ളവോട്ട് തടയണമെങ്കില്‍ മുഖം മറച്ച് ധരിചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇരുന്നാല്‍ മതിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. മൂന്ന് ബൂത്തുകളില്‍ പെട്ടന്നുള്ള റിപോളിംഗ് പ്രഖ്യാപനം ശരിയായ നടപടിയല്ലെന്നും എം.വി ജയരാജന് പറഞ്ഞു. എങ്ങനെയാണ് ക്യൂവില്‍ മുഖം മറച്ചു നില്‍ക്കുന്നവരെ തിരിച്ചറിയാന്‍ കഴിയുക ?
ക്യാമറയുടെ മുന്നിലും മുഖം മറച്ച് എത്തിയാല്‍ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ച് അറിയുമെന്നും ജയരാജന് ചോദിച്ചു. പിലാത്തറയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്. കള്ളവോട്ട് നടന്ന കാരണത്താല്‍ റിപോളിംഗ് നടക്കുന്ന സ്ഥലമാണ് പിലാത്തറ.
Post Your Comments