Latest NewsMollywood

നോമ്പെടുക്കും, നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്; അച്ഛനെ കുറിച്ച് അനു സിതാര

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു സിതാര. അഭിനയത്രിയ്ക്ക് പുറമേ അനു നല്ലൊരു നര്‍ത്തകിയും കൂടിയാണ് അനു. ഇപ്പോഴിതാ താനും നോമ്പെടുക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അനു വെളിപ്പെടുത്തിയത്. ‘അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും.’വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുസിത്താര പറഞ്ഞു. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’ എന്നും അനു വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button