
വയനാട്: ഭൂമിക്ക് വേണ്ടിയുളള ആദിവാസികളുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിക്ക് വേണ്ടി സമരം ചെയ്തവര്‍ അധികാരത്തിലുണ്ട്. പക്ഷെ ആദിവാസി പ്രശ്‌നങ്ങള്‍ക്ക് ഇതേവരെ ആരും പരിഹാരം കണ്ടിട്ടില്ല. വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും.
സുല്‍ത്താന്‍ ബത്തേരിക്കടുത്ത തൊവരിമലയില്‍ ഏപ്രില്‍ 21ന് തുടക്കം കുറിച്ച ഭൂസമരമാണ് പിന്നീട് റിലേ നിരാഹാരസമരം ആയി കഴിഞ്ഞ ഒരാഴ്ചയായി കല്‍പ്പറ്റയിലെ കലക്ടറേറ്റ് പടിക്കല്‍ തുടരുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നും റിമാന്‍ഡില്‍ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് വയനാട്ടിലെ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
ചരിത്ര പൈതൃകമായ എടക്കല്‍ ഗുഹയുടെ ഭാഗമായ എഴുത്തുപാറ സ്ഥിതി ചെയ്യുന്ന തൊവരിമലയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആദിവാസികള്‍ ഭൂമി കൈയേറിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ സര്‍വ സന്നാഹങ്ങളുമായെത്തിയ പൊലീസ്- വനപാലക സംഘം ഇവരെ ഒഴിപ്പിച്ചു. മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തു. സമരക്കാര്‍ മാദ്ധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ അവരെ എസ്റ്റേറ്റിന്റെ പിന്‍വശത്തുള്ള റോഡും വഴിയുമില്ലാത്ത ഭാഗങ്ങളിലൂടെയാണ് ഒഴിപ്പിച്ചത്.
സമര സമിതി നേതാവ് എം.വി കുഞ്ഞിക്കണാരന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാനും കല്‍പ്പറ്റയിലെ കലക്ട്രേറ്റ് പിടിക്കാന്‍ നടക്കുന്ന റിലേ നിരാഹാര സമരം തുടരാനുമാണ് സമര സമിതി തീരുമാനം. നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഈ മാസം 20ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തൊവരിമലയിലെ ഭൂമി കൈയേറ്റും സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ച് തീരുമാനം കൈക്കൊളളും.ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കണം. ആദിവാസി ക്ഷേമ സമിതിയുടെയും ആവശ്യം അതാണ്. ജില്ലാ കളക്ടര്‍ സമരക്കാരുമായി സംസാരിച്ചിരുന്നു.
ഭൂമി ഇല്ലാത്തതല്ല, അത് കൊടുക്കില്ല എന്ന് ഉറപ്പുള്ള വര്‍ഗം അധികാരം കയ്യാളുന്നത് തന്നെയാണ് പ്രശ്‌നം. ശക്തമായ പ്രതിരോധം ഏതൊരു സമരത്തിനും അനിവാര്യമാണ്. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കുള്ളതാണ്. ഭൂമിയും വെള്ളവും വായുവും വെളിച്ചവും മുഴുവന്‍ മനുഷ്യരുടെയും പൊതുസ്വത്താണ്. മുത്തങ്ങ സമരത്തെ ശുദ്ധ പരിസ്ഥിതിവാദികള്‍ നേരിട്ടത് വനഭൂമിയാണെന്ന് പറഞ്ഞായിരുന്നു. ഇനിയും അത് ആവര്‍ത്തിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഈ ആദിവാസി സമൂഹം.
Post Your Comments