Latest NewsIndia

കരുനീക്കങ്ങളുമായി സോണിയ, പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് നിർത്താൻ ശ്രമം തുടങ്ങി

പഴുതടച്ചുള്ള നീക്കങ്ങളുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ഫലപ്രഖ്യാപനം നടക്കുന്ന മെയ് 23 നു  തന്നെ  യോഗം ചേരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾക്ക് സോണിയ കത്തയച്ചു. എന്ത് വിട്ട് വീഴ്ച ചെയ്യേണ്ടി വന്നാലും ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.  സ്റ്റാലിൻറെ ഡി എം കെ , ആന്ധ്ര മുഖ്യമന്ത്രിയായ  ചന്ദ്രബാബു  നായിഡുവിന്റെ ടി ഡി പി, ജനതാദൾ സെക്കുലർ, ആർജെഡി, എൻസിപി  തുടങ്ങിയ കക്ഷികൾ നിലവിൽ കോൺഗ്രസ്സിനെ പിന്താങ്ങുന്നവരാണ്.

ബിജെപിക്ക് 200ൽ കൂടുതൽ സീറ്റ് ലഭിച്ചാൽ  ഒഡിഷ മുഖ്യമന്ത്രി നവിൻ പട്‌നായിക്ക്, വൈ എസ്  ആർ കോൺഗ്രസ് നേതാവ് ജഗ്മോഹൻ റെഡ്‌ഡി, ടി ആർ എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ  ചന്ദ്രശേഖരറാവു തുടങ്ങിയവർ എൻ ഡി എ പാളയത്തിലേക്ക് നീങ്ങാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇവരെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ശ്രമങ്ങളും സോണിയ  തുടങ്ങിക്കഴിഞ്ഞു. ടി.ആര്‍.എസിനെയും, വൈ എസ് ആർ  കോണ്‍ഗ്രസിനെയും കൂടെ നിർത്താൻ ഡിഎംകെ നേതാവ് സ്റ്റാലിന്റെ സഹായം തേടും. മായാവതി, മമത തുടങ്ങിയവരോട് സോണിയ തന്നെ കാര്യങ്ങൾ ചർച്ച ചെയ്യും. കോൺഗ്രസിന് നൂറോടടുത്ത് സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു എങ്കിൽ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനും ആ  മുന്നണിയെ പുറത്ത് നിന്നും പിന്തുണയ്ക്കാനും കോൺഗ്രസ്സ് തയ്യാറാകും. പ്രധാന മന്ത്രി പദമല്ല പ്രധാനമെന്ന് ഇതിനോടകം അവർ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button