![sreya ghoshal](/wp-content/uploads/2019/05/sreya-ghoshal.jpg)
ന്യൂഡല്‍ഹി:വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ വിസമ്മതിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയയുടെ ഈ പ്രതികരണം. സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രേയ ട്വിറ്ററില്‍ കുറിച്ചു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. ഒരു പാഠം പഠിച്ചുവെന്നും ശ്രേയ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശ്രേയ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ശ്രേയ പരാതിപ്പെട്ടതോടെ നിരവധിയാളുകളാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എയര്‍ലൈന്‍സിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
I guess @SingaporeAir does not want musicians or any body who has a precious instrument to fly with on this airline. Well. Thank you. Lesson learnt.
— Shreya Ghoshal (@shreyaghoshal) May 15, 2019
അതേസമയം ശ്രേയയുടെ ട്വീറ്റിന് പിന്നാലെ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍ രംഗത്തെത്തി. താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രശ്‌നം ഇനി ആവര്‍ത്തിക്കില്ലെന്നും ജീവനക്കാര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കുമെന്നും എയര്‍ലൈന്‍ ഉറപ്പ് നല്‍കി. എയര്‍ലൈന്‍സിന്റെ ഇത്തരം നടപടികള്‍ സമൂഹമധ്യത്തില്‍ തുറന്നുകാട്ടിയ ശ്രേയയെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നിട്ടില്ല.
Post Your Comments