Latest NewsNewsIndia

‘ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നു’; എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതഞ്ജന്റെ പരാതി

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലുള്ള യാത്രയ്ക്കിടെ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത സംഗീതഞ്ജന്‍ ശുഭേന്ദ്ര റാവു. വിമാനജീവനക്കാരുടെ അശ്രദ്ധ മൂലമാണ് തന്റെ സിത്താര്‍ നശിച്ചതെന്നും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ജീവനക്കാര്‍ ഇനിയെങ്കിലും പഠിക്കണമെന്നും ശുഭേന്ദ്ര റാവു പറഞ്ഞു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് റാവുവിന്റെ സിത്താറിന് കേടുപാടുകള്‍ സംഭവിച്ചത്.

ALSO READ: ടാക്‌സി ബോട്ട് ഉപയോഗിച്ച്‌ എയര്‍ ബസ് വിമാനത്തെ റണ്‍വേയില്‍ എത്തിച്ച്‌ ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യ

ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ച അദ്ദേഹം കേടുപാട് സംഭവിച്ച സിത്താറിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ഫേസ്ബുക്കിലൂടെയാണ് റാവു എയര്‍ ഇന്ത്യയുടെ സൂക്ഷ്മതക്കുറവിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. തന്റെ സിത്താര്‍ ഒരിക്കല്‍ കൂടി നശിച്ചുപോയെന്നും ഇത്തവണ അത് എയര്‍ ഇന്ത്യയില്‍ വെച്ചായിരുന്നെന്നും റാവു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ALSO READ: ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് എയര്‍ ഇന്ത്യയും; ചിറകില്‍ ഗാന്ധി ചിത്രം

താന്‍ ഈ കാര്യം ചൂണ്ടിക്കാട്ടി ഓണ്‍ലൈനായി പരാതി നല്‍കിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വ്യോമയാനമന്ത്രി, സിവില്‍ വ്യോമയാന സെക്രട്ടറി, എയര്‍ഇന്ത്യ സിഎംഡി എന്നിവരെയും ശുഭേന്ദ്ര റാവു കുറിപ്പില്‍ ടാഗ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മറ്റൊരു വിമാനയാത്രക്കിടെയും ശുഭേന്ദ്ര റാവുവിന് സമാനമായ അനുഭവം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button