വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞൻ കെന്നി റോഗേഴ്സ്(81) വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊവിഡ് 19 ജാഗ്രത നില നിൽക്കുന്നതിനാൽ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Also read : കൊവിഡ് 19 : ഒരു രാജ്യത്തു കൂടി ആദ്യ മരണം റിപ്പോർട്ട് ചെയ്തു
ആറു പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന സംഗീതജ്ഞന് ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്. കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗമായിരുന്നു.
Post Your Comments