Latest NewsIndia

ബംഗാളില്‍ തന്റെ റാലി തടയാന്‍ ധൈര്യമുണ്ടോ? മമതയെ വെല്ലുവിളിച്ച് മോദി

കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടു തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു

ലക്‌നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവെളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ബംഗാള്‍ റാലി തടയാന്‍ മമതയ്ക്കു ധൈര്യമുണ്ടോ എന്ന് മോദി വെല്ലുവിളിച്ചു.നിങ്ങളുടെ വിരട്ടലും,ഭീഷണിയും കണ്ട് മോദി ഭയപ്പെടില്ല . ബംഗാളിൽ റാലി നടത്താൻ ,എന്തിനു് അവിടെ വരാൻ പോലും അനുമതി നൽകുന്നില്ല . വോട്ടർമാർക്ക് വോട്ട് ചെയ്യാൻ പോലും അനുമതി ഇല്ല . ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീദി ,ഇത് പുതിയ ഇന്ത്യയാണ് . കുതിക്കുന്ന ഇന്ത്യ . അധികാരത്തിലെത്തിച്ച ജനങ്ങൾ തന്നെ നിങ്ങളെ താഴെയിറക്കും .എല്ലാ സർവേകളും കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപ് അധികാരത്തിലെറുമെന്ന് പറയുന്നുണ്ട് . പക്ഷെ ദീദിയുടെ ഭയം കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം കേന്ദ്രത്തിൽ 300 ലേറെ സീറ്റുകൾ നേടി എൻ ഡി എ അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു .

വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ ഗുണ്ടകളാണ്. പ്രതിമ പുന; സ്ഥാപിക്കണമെന്ന് മോദി പറഞ്ഞു.അത് ബിജെപി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടു തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു. അവരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത്. വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ പ്രതിമ അതേയിടത്തു തന്നെ സ്ഥാപിക്കും എന്ന് മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button