വാഷിംഗ്ടണ്‍ : അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ കൂറ്റന്‍ ഡ്രോണ്‍. അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാന്‍ ഡ്രോണ്‍ വിഡിയോ പകര്‍ത്തിയിരിക്കുന്നു. എച്ച്ഡി മികവോടെയുള്ള വിഡിയോയാണ് ഇറാന്‍ പുറത്തുവിട്ടത്. അമേരിക്കന്‍ പടക്കപ്പലുകളുടെ സമീപത്തുകൂടെ ചെറിയ വസ്തുക്കള്‍ പറന്നാല്‍പ്പോലും അറിയുന്ന അമേരിക്കന്‍ സൈന്യം ഇറാന്റെ ഡ്രോണ്‍ കണ്ടില്ലെന്നത് അത്ഭുതമാണ്.
കപ്പലില്‍ ലാന്‍ഡ് ചെയ്തിരിക്കുന്ന ഓരോ പോര്‍വിമാനത്തിന്റെയും പേര് പോലും ഇറാന്‍ പുറത്തുവിട്ട വിഡിയോയിലുണ്ട്. എന്തുകൊണ്ട് കപ്പലിലെ റഡാര്‍ ഇറാന്റെ ഡ്രോണ്‍ കണ്ടില്ല എന്നാണ് പ്രതിരോധ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്ന ചോദ്യം.
ആണവ കരാറില്‍ നിന്ന് പിന്മാറിയ ഇറാനെ ഭീഷണിപ്പെടുത്താന്‍ അമേരിക്കയുടെ പോര്‍വിമാനങ്ങളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ പുതിയ സംഭവവികാസം. ഇത്രയേറെ സമ്മര്‍ദ്ദമുണ്ടായിട്ടും ഇറാന്‍ നിലപാടില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല.
Post Your Comments