ലാഹോർ: പാക്കിസ്ഥാൻ ഗവൺമെന്റിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജമാ അത്തുദ്ദഅവയുടെ രാഷ്ട്രീയ, രാജ്യാന്തര വിഭാഗത്തിന്റെ തലവൻ ഹാഫിസ് അബ്ദുറഹ്മാൻ മക്കിയെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഭീകരാക്രമണ തലവൻ ഹാഫിസ് സെയ്ദിന്റെ ബന്ധുവാണ് ഇയാൾ. പാക്കിസ്ഥാൻ സർക്കാരിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. ഗുജ്റൻവാലയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അടുത്തിടെ യു എൻ രക്ഷാസമിതിയുടെ ഭീകര വിരുദ്ധ നിലപാടുകൾ അംഗീകരിച്ച പാക് ഗവൺമെന്റിന്റെ നടപടികളെയാണ് ഹാഫിസ് അബ്ദുറഹ്മാൻ പ്രസംഗത്തിൽ വിമർശിച്ചത്.
അന്താരാഷ്ട്ര രംഗത്ത് നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്ന് പാക്കിസ്ഥാൻ ജയ്ഷെ മുഹമ്മദ്, ജമാ അത്തുദ്ദഅവ തുടങ്ങിയ സംഘടനകളുടെ സ്വത്തുക്കൾ കണ്ടു കെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആഗോള ഭീകര സംഘടനകളുടെയെല്ലാം താവളം പാക്കിസ്ഥാൻ ആണെന്ന് മിക്ക ലോക രാജ്യങ്ങളും വിമർശനം ഉയർത്തുന്നുണ്ട്. എന്നാൽ ഭീകരവാദത്തിനെതിരെ ഇനി മുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രഖ്യാപനം.
Post Your Comments