ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമായ ഗോണോറിയ ഫ്രഞ്ച് കിസ്സിലൂടെയും പകരാമെന്ന് പഠനറിപ്പോർട്ട്. ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളമാണ് പഠനം നടത്തിയത്. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. ഇവരില്‍ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി.
കൂടാതെ ഇവരില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉണ്ട്. മൂന്നു മാസത്തോളം ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്. രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാല്‍ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്വാഷ് ഉപയോഗിക്കുന്നത് രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.
Post Your Comments