സിഡ്നി: ലോകത്തെ ആശങ്കയിലാഴ്ത്തി ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ഓസ്‌ട്രേലിയയിലാണ് മാരകമായ ഗൊണോറിയയുടെ പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. 50 കാരനായ ഒരാള്‍ക്കാണ് സൂപര്‍-ഗൊണോറിയ ) സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞര്‍ യൂറോ സര്‍വൈലന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോണ്ടം ഉപയോഗിക്കാതെ കംബോഡിയയിലെ ലൈംഗികത്തൊഴിലാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടതെന്നാണ് പറയുന്നത്.
Read Also: ഉമ്മുൽ ഖുവൈനിൽ പുതിയ റഡാർ സ്ഥാപിച്ചു: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്
ഇയാള്‍ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ മൂത്രമൊഴിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗൊണോറിയ കണ്ടെത്തിയത്. ഗൊണോറിയയുടെ ചികിത്സയ്ക്കായി സാധാരണ നല്‍കുന്ന അസിത്രോമൈസിന്‍ ഈ വ്യക്തിയില്‍ ഫലം കണ്ടില്ല. ഇതിനുശേഷം നിരവധി ആന്റിബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും അതും ഫലം ചെയ്തില്ല. ഇയാള്‍ ചികിത്സയിലാണെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018-ല്‍ പല രാജ്യങ്ങളിലും സൂപര്‍ ഗൊണോറിയ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ഭേദമാക്കാന്‍ നല്‍കുന്ന ആന്റിബയോടികുകള്‍ പോലും ഇവരില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പറയുന്നത്.
Post Your Comments