തിരുവനന്തപുരം: യുവതി പ്രസവിച്ചത് വീട്ടുവരാന്തയില്‍ . വൈദ്യ സഹായവുമായി 108 ആംബുലന്‍സ് കുതിച്ചെത്തി. സംഭവം നടന്നത് തിരുവനന്തപുരം നേമത്ത്. നേമം പൂഴിക്കുന്ന് കോലിയാക്കോഡ് ആമിന മന്‍സിലില്‍ ഷമീറിന്റെ ഭാര്യ സുജിന (22) ആണ് വീടിന്റെ വരാന്തയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ സുജിനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയെങ്കിലും വരാന്തയില്‍ എത്തിയപ്പോഴേക്കും അവശയായി.
തുടര്‍ന്നാണ് ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് നേമം താലൂക്ക് ആശുപത്രിക്ക് കീഴില്‍ സേവനം നടത്തുന്ന 108 ആംബുലന്‍സ് സ്ഥലത്തേക്ക് തിരിച്ചു. എന്നാല്‍ ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് 12.05 ഓടെ സുജിന വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി.
സ്ഥലത്തെത്തിയ ഉടന്‍ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രാഖില്‍ സുജിനയെയും കുഞ്ഞിനേയും പരിശോധിച്ച് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. പിന്നാലെ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് രാജേഷ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷമീര്‍- സുജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.
Post Your Comments