കോട്ടയം: 108 ആംബുലന്‍സുകളുടെ സുരക്ഷ ശക്തമാക്കി ആരോഗ്യവിഭാഗം. കോട്ടയം ജില്ലയില്‍ കോവിഡ് രോഗികളുമായി പോകുന്ന ആംബുലന്‍സുകളില്‍ ഡ്രൈവര്‍ക്കു പുറമേ ആരോഗ്യ പ്രവര്‍ത്തകരുമുണ്ടാകും. രാത്രി ഏഴിനു ശേഷം ഗുരുതരമായ പ്രശ്നങ്ങളില്ലെങ്കില്‍ സ്ത്രീകളായ രോഗികളെ ആശുപത്രിയിലേക്കോ കോവിഡ് സെന്ററിലേക്കോ മാറ്റില്ല. പകരം പിറ്റേദിവസം പകല്‍ മാറ്റിയാല്‍ മതിയെന്നും നിർദേശമുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ലിസ്റ്റ് നിലവില്‍ ആരോഗ്യ വകുപ്പിന്റെ പക്കലുണ്ട്. ഈ ലിസ്റ്റിന്പ്രകാരമുള്ള ഡ്രൈവര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
Post Your Comments